Programs Vakradrishti

തിരഞ്ഞെടുപ്പ് കാലത്തെ വികടസരസ്വതി

തിരഞ്ഞെടുപ്പ് കാലത്ത് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയനേതാക്കളുടെ നാവില്‍ വികടസരസ്വതിയാണ് വിളയാടി കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് ഹിന്ദു ന്യൂനപക്ഷ മണ്ഡലത്തില്‍ മത്സരിക്കാന്‍ പോയെന്ന് പച്ചയ്ക്ക് മതവും വര്‍ഗ്ഗീയതയും പറയുന്ന ഒരു പ്രധാനമന്ത്രി തന്നെയുള്ള രാജ്യത്ത് മറ്റുള്ളവരുടെ കാര്യം പറയണോ. നാടിനെ ബാധിക്കുന്ന എത്രയോ പ്രശ്‌നങ്ങളുണ്ട്. അതൊക്കെ പറഞ്ഞ് വോട്ട് ചോദിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തസ്സ് കളയുകയാണ് നേതാക്കളുടെ വാക്കുകള്‍. വക്രദൃഷ്ടി, എപ്പിസോഡ്: 751.