Programs Vakradrishti

തരൂരിന് കിട്ടിയ വിഷുക്കെണി

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് സ്വന്തം ക്യാമ്പില്‍ നിന്ന് തന്നെ ചിലര്‍ വിഷുക്കെണി ഒരുക്കുന്നതായി തരൂര്‍ ഹൈക്കമാന്‍ഡിന് കത്തയച്ചെന്നാണ് വാര്‍ത്ത. തരൂരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ചിലര്‍ വിട്ടു നില്‍ക്കുന്നതായും തരൂരിനെ കാലു വാരാന്‍ സംഘടിതമായ നീക്കമുണ്ടെന്നുമുള്ള പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ കേട്ടിരുന്നു. എന്തായാലും തരൂരിന്റെ പരാതിയെ തുടര്‍ന്ന് പ്രസിഡന്റ് മുല്ലപ്പള്ളി അദ്ദേഹം യോഗം വിളിച്ച് ഡി.സി.സി യ്ക്ക് അന്ത്യശാസനം കൊടുത്തതായാണ് റിപ്പോര്‍ട്ട്. താനങ്ങനെ ഒരു കത്തയച്ചിട്ടില്ലെന്ന് തരൂരും. എന്തായാലും തിരുവനന്തപുരം മണ്ഡലത്തില്‍ എന്തോ കെണികള്‍ ഒരുങ്ങുന്നുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 757.