Programs Vakradrishti

കാശിയില്‍ മോദിയും രാഹുലും

രാഹുല്‍ ഗാന്ധി വയനാട് തിരുനെല്ലി അമ്പലത്തിലെത്തി. ഉത്തരേന്ത്യയില്‍ സാധാരണ നടത്താറുള്ള അമ്പല ദര്‍ശനമല്ലിത്. രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയില്‍ നിമജ്ജനം ചെയ്തിട്ടുള്ളതിനാലാണ് ക്ഷേത്രം സന്ദര്‍ശിച്ച് കര്‍മ്മങ്ങള്‍ ചെയ്തത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൂടിയാണ് രാഹുല്‍. ഉത്തരകാശിയായ വരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുമ്പോള്‍ മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ജനവിധി തേടുന്നത് ദക്ഷിണ കാശിയിലും. വക്രദൃഷ്ടി, എപ്പിസോഡ്: 759.