Programs Vakradrishti

കള്ളവോട്ടില്‍ സി.പി.എമ്മിന് കൂട്ടായി ലീഗും

ആ വോട്ടുകള്‍ കള്ളവോട്ട് തന്നെയെന്ന് തെളിഞ്ഞതോടെ കേരളത്തില്‍ കള്ളവോട്ടാണ് താരം. കണ്ണൂര്‍ പിലാത്തറയിലെ കള്ളവോട്ട് ചെയ്ത്ത് കയ്യോടെ പിടിച്ച് മാതൃഭൂമി ന്യൂസിനെയും തിരഞ്ഞെടുപ്പ് ഓഫീസര്‍ അനുമോദിക്കുന്നു. കള്ള വോട്ടല്ല ഓപ്പണ്‍ വോട്ടാണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ വാദവും ചീറ്റിപ്പോയി. പക്ഷെ എന്നിട്ടും ഓപ്പണ്‍ വോട്ട് എന്ന വാദം സി.പി.എം ഉപേക്ഷിച്ചിട്ടില്ല. വെറുമൊരു ഓപ്പണ്‍ വോട്ടിനെ കള്ളവോട്ടായി വിളിക്കാമോ എന്ന് തന്നെയാണ് സി.പി.എം വായ്ത്താരി. വക്രദൃഷ്ടി, എപ്പിസോഡ്: 766.