Programs Vakradrishti

പാലായുടെ മാണിക്യം സി.കാപ്പന്‍

ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും നടനുമായ മാണി സി.കാപ്പന്‍ എന്‍.സി.പിയുടെ കേരളത്തിലെ എണ്ണം പറഞ്ഞ നേതാക്കളില്‍ ഒരാളാണ്. മാണി സാറിനെതിരെ മൂന്ന് തവണ മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. കെ.എം മാണിയുടെ മരണത്തോടെ പാലായില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.എല്‍.എമാരില്‍ ചിലര്‍ മത്സരിച്ചതുകൊണ്ട് എവിടെയൊക്കെ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടിവരും എന്നൊക്കെ അറിയാനിരിക്കുന്നു. ഇതിനിടയില്‍ പാലായിലെ എന്‍.സി.പി കമ്മിറ്റി മാ ണി സി.കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് ഒരുമാതിരി രസം കൊല്ലി ഏര്‍പ്പാടായിപ്പോയി. വക്രദൃഷ്ടി, എപ്പിസോഡ്: 770