Programs Vakradrishti

പൂഞ്ഞാര്‍ മുതല്‍ പാലാ വരെ

ഒരു മുന്നണി ബന്ധവുമില്ലാതെ അനാഥത്വമനുഭവിച്ചിരുന്ന പി.സി.ജോര്‍ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം അതവസാനിപ്പിച്ചത് എന്‍.ഡി.എ മുന്നണിയിലായതിനെ തുടര്‍ന്നാണ്. ഇനിയിപ്പോ പൂഞ്ഞാര്‍ കൂടാതെ പാര്‍ട്ടിക്ക് എവിടെയും മല്‍സരിക്കാം. പാലായായിലും മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പുകള്‍ വരുന്നു. എം.എല്‍.എമാര്‍ ആരെങ്കിലും ലോക് സഭയില്‍ ജയിച്ചു കയറുന്ന സ്ഥിതിക്ക് അവിടെയും ഒഴിവു വരാം. ജനപക്ഷത്തിന് ആര്‍ക്കെങ്കിലും പിന്തുണ കൊടുക്കാനല്ലാതെ മല്‍സരിക്കാനും ജനപക്ഷത്തിന് ഒരവസരം വരികയാണ്. വക്രദൃഷ്ടി, എപ്പിസോഡ്: 771.