Programs Vakradrishti

കള്ളവോട്ട് രോഗത്തിന് ചികില്‍സ, റീ പോളിംഗ്

കാസര്‍കോട്ട് മണ്ഡലത്തില്‍ സി.പി.എമ്മും മുസ്ലീം ലീഗുകാരും മല്‍സരിച്ച് കള്ളവോട്ട് ചെയത മണ്ഡലങ്ങളില്‍ റീപോളിംഗ്. സി.പി.എം പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടപ്പോള്‍ സിപിഎം മറുപടി നല്‍കിയത് ലീഗുകാര്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങളാണ്. കള്ളവോട്ട് പുറത്ത് കൊണ്ടു വന്നതാണ് കുഴപ്പമെന്ന് മട്ടിലാണ് സി.പി.എം പ്രതികരിച്ചത്. കള്ളവോട്ട് തങ്ങളുടെ കലാപരിപാടിയല്ല എന്നായിരുന്നു ലീഗിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചപ്പോള്‍ എല്ലാം കള്ള വോട്ട്. സി.പി.എമ്മിനെതിരെ കള്ളവോട്ട് ആരോപണം ഉന്നയിച്ചവരും കള്ളവോട്ടില്‍ കുരുങ്ങി. വക്രദൃഷ്ടി, എപ്പിസോഡ്: 776.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.