Programs Vakradrishti

ലേറ്റായാലും ലേറ്റസ്റ്റായി സിപിഐ

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലേക്ക് ഒരു ചുവപ്പുകൊടി മാര്‍ച്ച് കണ്ടിട്ട് കൊല്ലം മൂന്നു കഴിഞ്ഞു. ഇപ്പോഴിതാ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലേക്കാണ് ഒരു ചുകപ്പന്‍ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടത്. പ്രതിഷേധം പ്രസ്താവനയില്‍ ഒതുക്കാതെ ഉരുട്ടിക്കൊല നടന്ന പോലീസ് സ്‌റ്റേഷനിലേക്ക് ഇടുക്കിയിലെ സിപിഐക്കാരാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി എത്തിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധമെല്ലാം കഴിഞ്ഞ് സി.പി.ഐക്കാര്‍ രംഗത്തിറങ്ങാന്‍ ലേറ്റായാലും ലേറ്റസ്റ്റായി ചിലത് പാര്‍ട്ടി ജില്ലാ സെക്രട്ടറി പറയുകയും ചെയ്തു. വക്രദൃഷ്ടി, എപ്പിസോഡ്: 806