Programs Vakradrishti

പശു സംരക്ഷണം കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിലും

ഗോമാതാ സംരക്ഷണം രാഷ്ട്രീയ പരിപാടി അല്ലെങ്കിലും പശുക്കള്‍ക്ക് സംരക്ഷകരായി കമ്യൂണിസ്റ്റ് മന്ത്രിമാര്‍ രംഗത്തേണ്ടി വന്നു. രാജ്യവ്യാപകമായി ഗോമാതാക്കളെ രക്ഷിക്കാനായി ആള്‍ക്കൂട്ട അക്രമം വരെ അരങ്ങേറി കൊണ്ടിരിക്കെയാണ് ഇങ്ങ് തിരുവനന്തപുരത്ത് പശുക്കളെ പട്ടിണിക്കിട്ട് കൊല്ലുന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ പട്ടിണി കിടക്കുന്നത് കണ്ട് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സ്ഥലത്തെത്തി. എല്ലും തോലുമായ പശുക്കളെ കണ്ട് മന്ത്രിയുടെ മനമുരുകി. വക്രദൃഷ്ടി, എപ്പിസോഡ്: 808

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.