Programs Vakradrishti

എസ്എഫ്‌ഐ അക്രമത്തിനെതിരെ മറ്റുള്ളവരുടെ സംഘര്‍ഷ സമരം

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലെ അഭിലഷണീയമല്ലാത്ത പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്ന മറ്റു വിദ്യാര്‍ത്ഥി സംഘടനകളും നല്ല മാതൃകകള്‍ സമൂഹത്തിന് മുന്നില്‍ വയ്ക്കണം. അല്ലാതെ തൊട്ടതിനും പിടിച്ചതിനും വിദ്യാഭ്യാസ ബന്ദും പഠിപ്പു മുടക്കും കയ്യൂക്കും കാണിക്കുന്നതാകരുത് സംഘടനാ പ്രവര്‍ത്തനം. എസ്.എഫ്.ഐയുടെ രാവണന്‍ കോട്ടകള്‍ കീഴടക്കുക എന്നത് മാത്രമാകരുത് നിങ്ങളുടെ ലക്ഷ്യം. അതിനായി കെ.എസ്.യു നേതാക്കള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഒരു നിരാഹാരം തന്നെ തുടങ്ങിയിട്ടുണ്ട്. അനിശ്ചിതകാല നിരാഹാരം ചാടിക്കയറി തുടങ്ങുന്നതൊക്കെ കൊള്ളാം. എങ്ങനെ അവസാനിപ്പിക്കും എന്നു കൂടി ആലോചിക്കണം. വക്രദൃഷ്ടി, എപ്പിസോഡ്: 810

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.