Programs Vakradrishti

പ്രകൃതി ദുരന്തത്തില്‍ പകച്ചു പോയ കേരളം ജീവിതം തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിലാണ്

പ്രളയ രൂക്ഷത കുറഞ്ഞെങ്കിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായ രണ്ടിടങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ല. മണ്‍കൂന മൂടിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതെ പോയ കുട്ടികളിലൊന്നിനെ തിരഞ്ഞ് സ്വയം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ പിതാവ് ഒരു നൊമ്പരക്കാഴ്ചയായി. മണ്ണിനടിയില്‍ പെട്ടു പോയി എന്നു കരുതുന്ന ഉറ്റവര്‍ക്കായി ഇപ്പോഴും കാത്തിരിക്കുന്നു പ്രിയ ജനങ്ങള്‍. അതോടൊപ്പം ജിവിതം അവസാനിച്ചു എന്ന് കരുതുന്നവര്‍ക്ക് കൈത്താങ്ങുമായി സഹായ ഹസ്തങ്ങള്‍ വയനാട്ടിലേക്കും മറ്റിടങ്ങളിലേക്കും നീളുന്നു. വയനാടിന്റെ എം.പി രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ദുരന്ത സ്ഥലങ്ങളില്‍ ആശ്വാസവുമായെത്തി. ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. തിരിച്ചു പിടിക്കാം നമുക്ക് കേരള നാടിനെ. വക്രദൃഷ്ടി, എപ്പിസോഡ്: 826

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.