Programs Vakradrishti

മഴപ്പെയത്ത് കുറഞ്ഞു ഇനി തര്‍ക്കപ്പെരുമഴയാവും

പ്രളയദുരന്തത്തിന്റെ രൂക്ഷത കുറയുന്നതോട തര്‍ക്കങ്ങളും തലയുയര്‍ത്തും. പ്രളയ കാരണത്തെ കുറിച്ച് ഭാഗ്യത്തിന് ഇത്തവണ വലിയ തര്‍ക്കമില്ല. അതി തീവ്ര മഴയല്ല, മണിയാശാന്‍ അണക്കെട്ടെല്ലാം ഒരുമിച്ച് തുറന്നതാണ് പ്രളയമുണ്ടാക്കിയെന്നാണ് കഴിഞ്ഞ തവണ പ്രതിപക്ഷം ആരോപിച്ചത്. പ്രളയ ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായത്തെ കുറിച്ചുള്ള ആക്ഷപങ്ങളാണ് ഇനി വരിക. സര്‍ക്കാരിന്റെ അടിയന്തര സഹായമായ പതിനായിരം കിട്ടാന്‍ തന്നെ അര്‍ഹരെ റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തണം. വീട് പൂര്‍മണായും തകര്‍ന്നവര്‍ക്ക് നല്‍കുന്ന നാലു ലക്ഷം രൂപ കൊണ്ട് വീടിന്റെ അസ്ഥി വാരം പോലും പണിയാനാവില്ല എന്നതാണ് മറ്റൊന്ന്. ഇതൊക്കെ ജനങ്ങള്‍ക്ക് ഉപകാര പ്രദമായി രീതിയില്‍ ഉയര്‍ത്തണം. വക്രദൃഷ്ടി, എപ്പിസോഡ്: 828.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.