Programs Vakradrishti

ആറിടങ്ങളില്‍ പാലായില്‍ മാത്രം ഉപതിരഞ്ഞെടുപ്പ്, മല്‍സ്യക്കൊയ്ത്തിന് മുന്നണികള്‍

പൊടുന്നനെ പ്രഖ്യാപിച്ചു പാലായിലെ ഉപതിരഞ്ഞെടുപ്പ്. ലീഗ് എം.എല്‍.എയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മഞ്ചേശ്വരത്ത് ഇപ്പോഴില്ല. എം.എല്‍.എമാര്‍ രാജിവച്ച് എം.പിമാരായപ്പോള്‍ ഒഴിവു വന്ന നാലിടങ്ങളിലും ഇപ്പോള്‍ ഇല്ലേ ഇല്ല. പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ സങ്കടം ഉളളിലുണ്ടെങ്കിലും മുന്നണികള്‍ സട കുടഞ്ഞ് എണീറ്റു കഴിഞ്ഞു. വക്രദൃഷ്ടി, എപ്പിസോഡ്: 833. 

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.