Programs Vakradrishti

വിശ്വാസം അതല്ല എല്ലാമെന്ന് മുഖ്യമന്ത്രിയുടെ തിരുത്ത്

വിശ്വാസ പ്രശ്‌നത്തില്‍ മൂന്ന ദിവസം എ.കെ.ജി. സെന്ററില്‍ കതകടച്ചിരുന്ന് ചര്‍ച്ച ചെയ്ത് സി.പി.എം എന്തോ നിലപാട് മാറ്റിയെന്നാണല്ലോ ചിലര്‍ പറയുന്നത്. പാര്‍ട്ടി വിശ്വാസികളോടൊപ്പമാണെന്ന കാര്യം പുതിയതൊന്നുമല്ല എല്ലാ കാലത്തും അങ്ങനെ തന്നെയെന്ന് പിണറായിയുടെ തിരുത്ത് വന്നിരിക്കുന്നു. ശബരിമല കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടൊപ്പമല്ല സുപ്രീകോടതി വിധിക്കൊപ്പമാണെന്നും പിണറായി പറഞ്ഞിരിക്കുന്നു. അതായത് കോടിയേരി വിശദീകരിച്ച പാര്‍ട്ടിയുടെ വിശ്വാസി അനുകൂല നിലപാടില്‍ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു മുഖ്യമന്ത്രി പിണറായി. വക്രദൃഷ്ടി, എപ്പിസോഡ്: 836.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.