Programs Vakradrishti

രണ്ടിലയില്‍ പൊതിയാത്ത പൈനാപ്പിള്‍ കഴിക്കാം പാലായില്‍

കേരള കോണ്‍ഗ്രസിലെ ചിഹ്ന തര്‍ക്കത്തില്‍ പണ്ടും വിജയം പി.ജെ ജോസഫിനായിരുന്നു. പാര്‍ട്ടിയുടെ പേരും ചിഹ്നവും പണ്ടൊരിക്കല്‍ കെ.എം മാണിയ്ക്ക് നഷ്ടമായതാണ്. അത് പോലെ ജോസ് കെ. മാണിക്കും പോയി രണ്ടില ചിഹ്നം. എന്നാല്‍ ചിഹ്നത്തിലല്ല കാര്യമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം. പാലായില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് രണ്ടില പോയെങ്കിലെന്താ പൈനാപ്പിള്‍ ആണ് പകരം കിട്ടിയിരിക്കുന്നത്. ഇലയില്ലെങ്കില്‍ പഴം. കൃഷി വിട്ടൊരു ചിന്ത കേരള കോണ്‍ഗ്രസിനില്ലല്ലോ. മാത്രമല്ല റബ്ബര്‍ കര്‍ഷകര്‍ ഇടവിളയായിട്ട് നടുന്നത് ഇപ്പോള്‍ പൈനാപ്പിളുമാണ്. പക്ഷെ, പൈനാപ്പിളിന് പാലായില്‍ വലിയ മധുരമുണ്ടാകുമോ എന്ന് ഉറപ്പില്ല. വക്രദൃഷ്ടി, എപ്പിസോഡ്: 842