Programs Vakradrishti

വോട്ടു പിടിക്കാന്‍ ഏഴു വിജയ മന്ത്രങ്ങളുമായി നിഷ ജോസ് കെ മാണി

കെ.എം.മാണിയുടെ മരുമകളും ജോസ് കെ മാണി എം.പി യുടെ ഭാര്യയുമായ നിഷ ജോസ് കെ.മാണിക്ക് രാഷ്ട്രീയത്തെ കുറിച്ച വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളത്. സംഭവം പുത്തൂരം വീട്ടിലെ പഴയ അടവുകളാണ് പാലായിലെ ഈ ഉണ്ണിയാര്‍ച്ച പയറ്റുന്നതെങ്കിലും അവ പുതിയ മാനേജ്‌മെന്റ് തിയറിയില്‍ പൊതിഞ്ഞാണ് നടപ്പാക്കുന്നതെന്നുമാത്രം. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ വോട്ടു പിടിക്കാന്‍ ഏഴു വിജയ മന്ത്രങ്ങള്‍ എന്നു രത്‌ന ചുരുക്കം. പാലായിലെ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള യു.ഡി.എഫ് വനിതാ സംഗമത്തിലാണ് നിഷ ഈ തിയറി അവതരിപ്പിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 842