Programs Vakradrishti

പണിതിട്ടും പണിതിട്ടും പണിതീരാത്ത മെഡിക്കല്‍ കോളേജ്

കര്‍ണാടക അതിര്‍ത്തിയിലെ അത്യുത്തര ദേശത്തെ ജനങ്ങള്‍ ചികിത്സ ഉള്‍പ്പെടെ ഏതു കാര്യത്തിനും ആശ്രയിക്കുന്നത് മംഗലാപുരത്തെയാണ്. 100 കിലോ മീറ്റര്‍ അകലെയുള്ള കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജിനെയല്ല അവര്‍ ആശ്രയിക്കുന്നത്്. 15 കിലോ മീറ്റര്‍ മാത്രം ദുരത്തുള്ള മംഗലാപുരത്തെ ആശുപത്രികളിലാണ് സാധാരണ അവര്‍ പോകാറ്. കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ആറോളം രോഗികള്‍ ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും കോവിഡ് രോഗം കൂടുതല്‍ ബാധിച്ച ജില്ല എന്ന നിലയിലും കാസര്‍കോഡില്‍ മെഡിക്കല്‍ കോളേജിന്റെ ആവശ്യകതയെ കുറിച്ച് അധികൃതര്‍ക്കെല്ലാം ഇപ്പോള്‍ മനസ്സിലായി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 2013-ല്‍ കല്ലിട്ട് കാസര്‍കോഡ്് മെഡിക്കല്‍ കോളേജ് ഏഴ് വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പൂര്‍ത്തിയായ അക്കാദമിക് ബ്ലോക്കില്‍ കോവിഡ് ആശുപത്രി തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. കാസര്‍കോഡ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം വൈകിപ്പിച്ചതാര് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ രാഷ്ട്രീയംരംഗത്ത് നടക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 964.