Programs Vakradrishti

അക്രമ ശരണയജ്ഞം

ശബരിമലയില്‍ സംഘര്‍ഷത്തിന്റെ നാമ ജപമാണ് ഇന്ന് കണ്ടത്. വിശ്വസികളുടെ മറവില്‍ നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം തടഞ്ഞും ആക്രമിച്ചും വാഹനങ്ങള്‍ തകര്‍ത്തും അക്രമികള്‍ അഴിഞ്ഞാടി. കല്ലേറിലും പോലീസ് ലാത്തി വീശലിലും നിരവധി പേര്‍ക്ക് പരിേക്കറ്റു. ഇന്നലെ മുതല്‍ സന്നിധാനം വഴി പോകുന്ന വാഹനങ്ങളില്‍ വരുന്ന വനിതകളെ തടയാനും ശ്രമമുണ്ടായിരുന്നു. ആന്ധ്രയില്‍ നിന്ന് വന്നതടക്കമുള്ള വനികള്‍ക്ക് മല ചവിട്ടാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. ദേവസ്വം മന്ത്രി വിളിച്ച് അവലോകന യോഗത്തിനെത്തിയ 50 വയസ്സിന് മേല്‍ പ്രായമുള്ള വനിതാ ഉദ്യോഗസ്ഥരെയും വനിതാ പോലീസു കാരെയും പോലും ചിലര്‍ തടഞ്ഞു നിര്‍ത്തി പ്രായം ചോദിച്ചറിഞ്ഞു ഉറപ്പു വരുത്തി. വക്രദൃഷ്ടി, എപ്പിസോഡ്: 656.