Programs Vakradrishti

വഞ്ചന..വഞ്ചന മാത്രം...

കോവിഡ് കാലം സാമൂഹിക അകലത്തിന്റേതാണ്. പ്രതിപക്ഷവുമായി മാധ്യമങ്ങള്‍ പാലിക്കേണ്ട് സാമൂഹിക അകലത്തെ കുറിച്ചാണ് മന്ത്രി ജി.സുധാകരന്‍ ഓര്‍മ്മിപ്പിക്കുന്നത്. മാധ്യമങ്ങളും നടത്തുന്നത് ഒരു തരത്തില്‍ ഒരു പ്രതിപക്ഷ പ്രവര്‍ത്തനമാണ്. പക്ഷെ, രാമായണമാസത്തില്‍ സര്‍ക്കാരിനെതിരെ രാക്ഷസീയമായ ആക്രമണം നടത്തിയ പ്രതിപക്ഷത്തില്‍ നിന്നും ധര്‍മ്മസംസ്ഥാപനത്തിനായി മാധ്യമങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നാണ് മന്ത്രിയുടെ ആഹ്വാനം. വക്രദൃഷ്ടി, എപ്പിസോഡ്: 1048