Programs Vakradrishti

സാമൂഹിക അകലവും വഴിയെ പോകുന്ന വയ്യാവേലിയെ പിടിച്ചു വെക്കുന്ന കോണ്‍ഗ്രസും

കോവിഡ് കാലമാണ്. ആളെ കൂട്ടുന്ന പരിപാടിയൊന്നും പാടില്ലെന്ന് പറഞ്ഞാലും ഈ കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ കയറുന്ന പ്രശ്‌നമില്ല. പണി തീര്‍ന്ന കൊല്ലം ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടനം വല്ല ഓണ്‍ ലൈന്‍ രീതിയിലോ മറ്റോ നടത്തേണ്ടതിന് പകരം അറുപത് കഴിഞ്ഞ നേതാക്കളെയെല്ലാം വിളിച്ചു വരുത്തി ഉന്തിയും തള്ളിയും സാമൂഹിക അകലമില്ലാതെയും നടത്തേണ്ട കാര്യമുണ്ടോ. ഇതില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ കൊല്ലം ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ ക്വാറന്റൈനിലാവും. മറക്കേണ്ട. വക്രദൃഷ്ടി, എപ്പിസോഡ്: 1049