Programs Vakradrishti

മാവേലി ക്വാറന്റൈനില്‍

കേരള പോലീസിന്റെ ക്ഷണ പ്രകാരം മാവേലി നേരത്തയിങ്ങു പോന്നു. പാതാള ലോകത്ത് നിന്ന് വരുന്ന മാവലേി മന്നനാണെങ്കിലും കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ക്വാറന്റൈനില്‍ പോവുകയും വേണം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ബലറാം കുമാര്‍ ഉപാദ്ധ്യായുടെ നിര്‍ദേശ പ്രകാരം നഗരത്തിലിറങ്ങി എല്ലാവര്‍ക്കും മാസ്‌കും സാനിറ്ററൈസറും സമ്മാനിച്ച് കോവിഡ് പ്രതിരോധ സന്ദേശവും നല്‍കി മാവേലിതമ്പുരാന്‍ സ്മ്പര്‍ക്ക വിലക്കിലേക്ക് നീങ്ങി. ഓണത്തിന് ഇത്തവണ നേരെ എഴുന്നള്ളുന്നത് പാതാളലോകത്തില്‍ നിന്നല്ല. ഇവിടെ ക്വാറന്റൈന്‍ അവസാനിപ്പിച്ചാണ്. അപ്പോള്‍ നേരാം സ്വാഗതം പോലീസ് മാവേലിക്ക്. വക്രദൃഷ്ടി, 1050.