Programs Vakradrishti

തന്ത്രിയുടെയും മന്ത്രിയുടെയും ക്വാളിഫിക്കേഷന്‍

ശബരിമല തന്ത്രി ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ആളായിരുന്നെങ്കില്‍ നല്ല ക്വാളിഫിക്കേഷന്‍ നല്‍കാമായിരുന്നുവെന്ന് മുഖ്യമന്ത്രി പത്തനംതിട്ടയിലെ പൊതുയോഗത്തില്‍ പറയുന്നു. ഡോക്ടര്‍മാര്‍ വിദേശത്തു നിന്ന് എംഡി എടുക്കുന്നപോലെ തന്ത്രിക്കും ഇത് അഡീഷണല്‍ ക്വാളിഫിക്കേഷന്‍ ആയേനെന്നാണ് ഇപ്പോഴത്തെ സര്‍ക്കര്‍ നിലപാട്. ശരിയാണ് നമ്മുടെ മന്ത്രിമാര്‍ക്കും ഇത് ബാധകമാക്കണം. ഭരണനൈപുണ്യത്തില്‍ ബിരുദാനന്തര ബിരുദം ഉള്ള നമ്മുടെ മന്ത്രിമാര്‍ ഓരോരുത്തരും അവരവരുടെ വകുപ്പുകളില്‍ ബിരുദമെടുക്കേണ്ടതാണ് എന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അപ്പോ സര്‍ക്കാരും ശബരിമല ഭക്തരും തമ്മിലുളള ഇന്നത്തെ അടി ആരംഭിക്കയാണ്. ആദ്യം മുഖ്യമന്ത്രി ശബരിമല തന്ത്രിയെ വിരട്ടുന്നു, ഈ കലാപരിപാടിയില്‍ ഗസ്റ്റ് റോളില്‍ പ്രതിപക്ഷനേതാവും പങ്കെടുക്കുന്നു. അപ്പോ ആദ്യം തന്ത്രക്കെതിരെ മുഖ്യന്‍. വക്രദൃഷ്ടി, എപ്പിസോഡ്: 660.