Programs Vakradrishti

നിയമസഭയിലെ അങ്കം കഴിഞ്ഞ് ഇന്ദിരാഭവനിത്തിയപ്പോള്‍ അവിടെ പന്തലം ബാലന്റെ ഗാനമേള

കെ.പി.സി.സിയുടെ സേവ് കേരള ക്യാംപെയ്‌ന്റെ ഭാഗമായി പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകദിന ഉപവാസം നടത്തി. പിണറായി രാജി വെയ്ക്കുക എന്നത് തന്നെ ആവശ്യം. പ്രതിപക്ഷ നേതാവിന്റെ കൂടി ആവശ്യപ്രകാരം പിന്നണിഗായകന്‍ പന്തളം ബാലന്റെ ഒരു ദേശഭക്തിഗാനത്തോട് കൂടിയാണ് ഉപവാസപരിപാടി തുടങ്ങിയത്. പക്ഷെ, ആവശ്യപ്പെട്ടത് ദേശഭക്തി ഗാനമാണെങ്കിലും പന്തംള ബാലന്‍ പാടിയത് സിനിമാ ഗനമായിരുന്നു. രാമകഥാ ഗാനലയം മംഗളമെന്‍ തംബുരുവില്‍ പകരുക സാഗരമേ എന്ന സിനിമാഗാനമാണ് പന്തളം ബാലന്‍ പാടിയത്. ദേശീയ കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിയും രാഹുലിന്റെ പരാമര്‍ശത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളും നിലനില്‍ക്കെയാണ് പാര്‍ട്ടിയുടെ കേരളഘടകം അതിലൊന്നുമുലയാതെ പിണറായിക്കെതിരെ പട നയിക്കുന്നത്. വക്രദൃഷ്ടി, എപ്പിസോഡ്: 1053

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ.