Programs Vakradrishti

ജലീലിന് ഇ.ഡിയുടെ ചായസല്‍ക്കാരം...വീണ്ടും ചായ കുടിപ്പിക്കാന്‍ ഇ.ഡിയും

കെ.ടി.ജലീലിനെതിരെ ലീഗും കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ച് തെരുവിലിറങ്ങിയിട്ടും മന്ത്രിയുടെ പിന്നില്‍ പാറ പോലെ ഉറച്ച് മുഖ്യമന്ത്രി. യു.എ.ഇ കോണ്‍സുലേറ്റ് കൊടുത്ത ഖുറാന്‍ പായ്ക്കറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് ചിലര്‍ പരാതികള്‍ അയച്ചു. നിജസ്ഥിതി ആരായാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയകറക്ടറേറ്റ് വിളിപ്പിച്ചു. അതിലപ്പുറം ഒന്നുമില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതായത് മന്ത്രിയെ വിളിച്ച് ഇ.ഡി. സല്‍ക്കരിച്ചു വിട്ടു എന്നാണോ. മന്ത്രിയെ വീണ്ടും വിളിപ്പിക്കും എന്നറിയുന്നു അതും സല്‍ക്കരിക്കാനാണോ എന്നറിയില്ല. എന്തായാലും മന്ത്രിയ്ക്ക് ആശ്വാസത്തിന് വകയുണ്ട് ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ കേട്ടാല്‍. മന്ത്രി സ്വര്‍ണം കടത്തി എന്ന് പറയുന്നതില്‍ നിന്ന മാറി പ്രോട്ടോക്കോള്‍ ലംഘനം നടത്തി എന്ന് ചുരുക്കിയിരിക്കിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. വക്രദൃഷ്ടി, എപ്പിസോഡ്: 1069.