Programs Vakradrishti

ഇഡിയില്‍ നിന്ന് എന്‍.ഐ.എ വരെ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍.ഐ.എ യും കെ.ടി.ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും വെള്ളിവെളിച്ചത്തില്‍ അന്വേ,ണ ഏജന്‍സിക്ക് മുമ്പാകെ ഹാജരാകാന്‍ മന്ത്രിയ്ക്ക് ധൈര്യമുണ്ടായില്ല. ഇ.ഡി. ചോദ്യം ചെയ്തത് ആരും മുന്‍ കൂട്ടി അറിഞ്ഞില്ല. കൊച്ചുവെളുപ്പാന്‍ കാലത്താണ് എന്‍.ഐ.എ ഓഫീസില്‍ മന്ത്രിയെത്തിയത്. അതും മുന്‍ എം.എല്‍.എ യുടെ സ്വാകാര്യ കാറില്‍. മന്ത്രി തലയില്‍ മുണ്ടിട്ട് വന്നത് പലതും മറയ്ക്കാനുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ സംഘടനകള്‍ സമരം ശക്തമാക്കുകയും ചെയ്തു. മന്ത്രി നിയമവിരുദ്ധമായൊന്നും ചെയ്തില്ലെന്നും അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ വരും വരെ ക്ഷമി എന്ന് സി.പി.എം നേതാക്കളും പറയുന്നു. അന്വേഷണം അവസാനിക്കുന്നത് വരെയേ ആക്ഷേപങ്ങള്‍ക്ക് ആയുസ്സുള്ളൂവെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാണ് ജലീല്‍ എന്‍.ഐ.എ ഓഫീസില്‍ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് വിധേയനായത്. വക്രദൃഷ്ടി,എപ്പിസോഡ്: 1071