Programs Vakradrishti

വീണതാവാനാണ് സാധ്യത

കാല്‍ നൂറ്റാണ്ട് അന്വേഷിച്ചിട്ടും പള്ളി പൊളിച്ചതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ കഴിയാത്ത സി.ബി.ഐക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേസെടുക്കാനും കേസ് നടത്താനും വലിയ ഉത്സാഹമാണ് മോദി ഭരണത്തിന് കീഴില്‍. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും മമതയുടെ ബംഗാളിലും സി.ബി.ഐ യെ കാല്‍ കുത്തിക്കാതിരിക്കാന്‍ അവര്‍ നിയമനിര്‍മ്മാണം തന്നെ നടത്തി. ലൈഫ് മിഷനില്‍ വിജിലിന്‍സ് അന്വേഷണം തുടങ്ങിയിരിക്കെ സി.ബി.ഐ വന്നതിനോട് എതിര്‍പ്പുള്ള പിണറായിയും അതു പോലെ ഒന്നിന് പുറപ്പെടുകയാണ് എന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 1080