Programs Vakradrishti

ഹൈക്കോടതിയും പറയുന്നു... സി.ബി.ഐ സി.ബി.ഐയുടെ പണി ചെയ്യട്ടെ

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പ്രോജക്ടില്‍ ഉയര്‍ന്ന കോഴ ആരോപണത്തെ കുറിച്ച് അന്നേ ഒരു വിജിലന്‍സ് പരിശോധന പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഈ പൊല്ലാപ്പൊന്നും വരില്ലായിരുന്ന. ഒരു ദ്രുത പരിശോധനയോ പ്രാഥമിക പരിശോധയോ എന്തുമാകട്ടെ..അതാണ് വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരെ ആവശ്യപ്പെട്ടതും. എന്നാല്‍, ദുരഭിമാനം കാരണം സര്‍ക്കാര്‍ അനങ്ങിയില്ല. എം.എല്‍.എ സി.ബി.ഐ ക്ക് കത്തയച്ചു. സി.ബി.ഐ കേസെടുത്തേക്കുമെന്ന് തോന്നിയപ്പോള്‍ അന്വേഷണത്തിന് വിജിലന്‍സിന് വിട്ടു സര്‍ക്കാര്‍ ആവശ്യപ്പെടാതെ സി.ബി.ഐ വന്നതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത് സര്‍ക്കാരിന് പക്ഷെ, തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. സി.ബി.ഐ ആവോളം അന്വേഷണം നടത്താനും അതുമായി സഹകരിക്കാനും കോടതി പറഞ്ഞിരിക്കുന്നു. എന്ത് ചെയ്യാം. വൈകിയേ ഉദിക്കൂ ബുദ്ധി സര്‍ക്കാരിന്. വക്രദൃഷ്ടി എപ്പിസോഡ്: 1081