Programs Vakradrishti

കേരള അദ്വാനിമാരുടെ രാഷ്ട്രീയ രഥയാത്ര

മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്നത് വെടിമരുന്നും തീപ്പെട്ടിയും അടുത്തടുത്ത് വെയ്ക്കുന്നതിന് തുല്യമാണെന്നാണ് രാഷ്ട്രീയചിന്തകര്‍ പറയുന്നത്. ഇത് രണ്ടും വേര്‍തിരിക്കാതെ കൊണ്ടു നടന്ന രാജ്യങ്ങളില്‍ ആഭ്യന്തര കലാപങ്ങള്‍ ഒഴിയാത്തതും ഇതും രണ്ടിനെയും വേര്‍തിരിച്ച് നിര്‍ത്തിയ ആധുനിക യൂറോപ്യന്‍ രാജ്യങ്ങള്‍ അഭിവൃദ്ധിയിലേക്ക് പോയതും നാം കണ്ടു. ഇന്ത്യയില്‍ നടന്ന മത രാഷ്ട്രീയ പരീക്ഷണങ്ങള്‍ അധികം ഏശാത്ത കേരളവും അതിന്റെ പരീക്ഷണശാലയാക്കാന്‍ കാസര്‍കോഡ് നിന്ന് ഒരു രഥയാത്ര തുടങ്ങിയിട്ടുണ്ട്. അയ്യപ്പന്റെ ചിത്രവും വെച്ച് വിശ്വസ സംരംക്ഷണമാണ് ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്രയുടെ ഉദ്ദേശമെങ്കിലും യഥാര്‍ത്ഥ ലക്ഷ്യം വിശ്വസം വെച്ചുള്ള രാഷ്ട്രീയ ചൂതാട്ടമാണ്. കാസര്‍കോഡ് മഥൂര്‍ സിദ്ധി വിനായക ക്ഷേത്രത്തില്‍ നിന്നാണ് ബി.ജെ.പിയുടെ രാഷ്ട്രീയ രഥം ഉരുണ്ടു തുടങ്ങിയത്. വക്രദൃഷ്ടി, എപ്പിസോഡ്: 668.