Programs Vakradrishti

കോണ്‍ഗ്രസിലെ ആരോഗ്യ ചിന്തകള്‍

എല്ലാ തിരഞ്ഞെടുപ്പുകളും കഴിയുമ്പോള്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് പറയും. പരജായം മഷി നോക്കി കണ്ടു പടിക്കാന്‍ ചില കമ്മിഷനുകളെയൊക്കെ വെയ്ക്കും. പക്ഷെ, എന്ത് നടപടിയാണ് എടുത്തതെന് അന്വേഷിച്ചാല്‍ ഒന്നും കണ്ടെത്താനാവില്ല. ഇത്തവണ പാര്‍ട്ടിയുടെ ആരോഗ്യത്തെ കുറിച്ചാണ് ചിന്ത. തൊലിപ്പുറം ചികിത്സ പോരാ ശസ്ത്രക്രിയ തന്നെ വേണമെന്ന് ഒരു കൂട്ടര്‍. പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് ചിലര്‍. ചില ലൊട്ടു ലൊടുക്കു മരുന്നുകള്‍ നിര്‍ദേശിക്കുന്ന നിന്നുള്ള ലാട വൈദ്യന്‍മാരും രംഗത്ത് വന്നിട്ടുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1136.