Programs Vakradrishti

ജെഡിഎസിലെ കസേരകളി

രണ്ടര വര്‍ഷത്തിനുള്ളില്‍ പിണറായി മന്ത്രിസഭയില്‍ നിന്ന് നാലാമത്തെ മന്ത്രിയുടെ രാജി. കഴിഞ്ഞ വി.എസ്.മന്ത്രിസഭയില്‍ നിന്ന് വിടരാതെ കൊഴിഞ്ഞ ദളമായ മാത്യു ടി.തോമസിന് ഒരിക്കല്‍ കൂടി പാതി വഴിയില്‍ രാജി വെയക്കേണ്ടി വന്നിരിക്കുന്നു. പിണറായി സഭയില്‍ നിന്ന് രാജി വെച്ച ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്തിയെങ്കിലും മാത്യു ടി.തോമസിന്റെ രാജി സഹ പ്രവര്‍ത്തകന് മന്ത്രി സ്ഥാനത്തേയ്ക്ക് വഴിയൊരുക്കാന്‍ വടകരയില്‍ നിന്ന് രണ്ടാമതും വിജയിച്ച സി.കെ.നാണുവും 2011 ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ സീറ്റു കിട്ടാതെ ഹതാശയനായി ജെ.ഡി.എസിലേക്ക് വന്ന കെ.കൃഷ്ണന്‍കുട്ടിയും കൈകോര്‍ത്തതാണ് മാത്യു ടി.തോസിന്റെ രാജിയില്‍ കലാശിച്ചത്. പിണറായി മന്ത്രിസഭ രണ്ടര വര്‍ഷം പിന്നിട്ടതോടെ അധികാര കൈമാറ്റം എന്ന ആവശ്യവുമായി രണ്ടു എം.എല്‍.എമാരും അവരുടെ തലൈവര്‍ ദേവഗൗഡയെ സമീപിക്കുകയായിരുന്നു. കസേര കളിയുടെ ഈ എപ്പിസോഡിന്റെ തുടക്കം ബെംഗലൂരില്‍ ദേവഗൗഡയുടെ വസതിയില്‍ നിന്ന്. വക്രദൃഷ്ടി, എപ്പിസോഡ്: 677.