Programs Vakradrishti

കറുപ്പുടുത്ത നിയമസഭാ സ്വാമികള്‍

ശബരിമല വിഷയത്തില്‍ ബി.ജെപിയുമായി സഹകരിക്കാന്‍ തീരുമനിച്ച പി.സി.ജോര്‍ജ് നിയമസഭയില്‍ ഒ.രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായി ഇരിക്കാന്‍ ആഗ്രഹിക്കുകയാണ്. സ്വാമി അയ്യപ്പന്‍ തന്നെയാണ് ഇരുവരെയും യോജിപ്പിച്ചത്. രണ്ടു മുന്നണികളുടെയും അടുപ്പിക്കാത്ത പി.സി.ജോര്‍ജ് ഒരു കൂട്ടാളിയെ തേടി നടക്കുകയായിരുന്നു. ബി.ജെ.പിക്കും ശബരിമല വിഷയത്തിലെ ഒരു സമാന മനസ്‌കനെ കിട്ടി. ശബരിമല തീര്‍ത്ഥാടകരുടെ കറുപ്പുടുത്താണ് അണ്ണന്‍ തമ്പിമാരായി ഇരുവരും നിയമസഭയിലെത്തിയത്. പിസി.ജോര്‍ജിനോട് കൂട്ടു കൂടുന്നതൊക്കെ കൊള്ളാം. സാത്വികനായ ഒ.രാജഗോപാലിനെ വേണ്ടാത്ത ശീലങ്ങള്‍ പഠിപ്പിക്കരുത് എന്നൊരപേക്ഷയുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 679