മുണ്ഡനം ചെയ്യല്‍, കൂട്ടക്കരച്ചില്‍, രാജി
മുണ്ഡനം ചെയ്യല്‍, കൂട്ടക്കരച്ചില്‍ , രാജി. വിതുമ്പല്‍......കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കേരളം സാക്ഷിയായ ദൃശ്യങ്ങളാണിവ. പ്രതിഷേധവും പൊട്ടലും ചീറ്റലുമൊക്കെ സാധാരണമാണെങ്കിലും പാര്‍ട്ടി ആസ്ഥാനത്ത് വന്ന് ഒരു നേതാവ്. അതും മഹിളാ നേതാവ് തന്റെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുക എന്നത് കടുത്ത നടപടിയായിപ്പോയി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന് ഒരു സീറ്റുറപ്പിക്കാന്‍ കഴിയാതെ പോയതാണ് ലതികാ സുഭാഷിനെ ഈ കടും കൈയ്ക്ക് പ്രേരിപ്പിച്ചത്. വക്രദൃഷ്ടി, എപ്പിസോഡ്: 1197.