Programs Vakradrishti

ധര്‍മ്മടത്തെ ധര്‍മ്മസങ്കടം തീര്‍ന്നു

ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുടെ എല്ലാ ഗുണവും കൊണ്ടു കളയുന്നതായിപ്പോയി. ഒന്ന് രണ്ട് മണ്ഡലങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം. നേമവും ധര്‍മ്മടവുമാണ് പറഞ്ഞു വരുന്നത്. നേമത്ത് കെ മുരളീധരന്‍ സ്വയം സന്നദ്ധനായി വന്നത് കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ഒടുവില്‍ കെ സുധാകരന് മേല്‍ സമ്മര്‍ദ്ദമായി. സുധാകരന്‍ വരും തീ പാറും പോരാട്ടം നടക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചു. പാര്‍ട്ടി നേതൃത്വവും ആവശ്യപ്പെട്ടുവെങ്കിലും സമയത്തിന്റെയും തയ്യാറെടുപ്പുകളുടെയും കുറവ് കാരണം ഒടുവില്‍ കെ സുധാകരന്‍ പിന്‍മാറി. വക്രദൃഷ്ടി, എപ്പിസോഡ്:1200.

Mathrubhumi News is now available on WhatsApp. Click here to subscribe.