Programs Vakradrishti

പാലായിലെ സര്‍വീസും സ്മാഷുകളും

നേമവും ധര്‍മ്മടവും എലത്തൂരും ഇപ്പോള്‍ തലശ്ശേരിയും ഗുരുവായൂരും ഒക്കെ വാര്‍ത്താ പ്രാധാന്യം നേടിയപ്പോള്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വാര്‍ത്തയില്‍ നിറഞ്ഞ പാലായെ നാം മറന്നു. പിണറായിയും രാഹുല്‍ ഗാന്ധിയും വന്നതോടെയാണ് തീ പാറും പോരാട്ടം നടക്കുന്ന പാലാ ഒന്നുണര്‍ന്നത്. സ്ഥാനാര്‍ത്ഥി ജോസ് കെ മാണി ചുവന്ന റോസാപ്പൂ നല്‍കിയാണ് പിണറായിയെ സ്വീകരിച്ചത്. മാണി സികാപ്പന്റെ പേരെടുത്ത് പറയാതെ മുന്നണിയെയും സ്വന്തം പാര്‍ട്ടിയെയും വഞ്ചിച്ചു മറുകണ്ടം ചാടിയ അവസരവാദികളെ പരാജയപ്പെടുത്തണമെന്നാഹ്വാനം ചെയ്താണ് പിണറായി മടങ്ങിയത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആര് ആരെയാണ് ചതിച്ചതെന്നും ചതിയന്‍ ചന്തുവാരാണെന്ന് മനസ്സിലാവുമെന്നും മാണി സി കാപ്പന്‍ തിരിച്ചടിക്കുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 1202

Mathrubhumi News is now available on WhatsApp. Click here to subscribe.