വോട്ടിരട്ടിപ്പിനും മഷിമായ്ക്കാനും യന്ത്രം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ധാരാളം ഇരട്ട വോട്ടുകൾ ചേർത്തത് ജനഹിതം അട്ടിമറിക്കാനാണെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉയർത്തുന്നു. പരാതിയുമായി ഹൈക്കോടതിയെ വരെ സമീപിച്ചിട്ടുണ്ട്. ഒരാളുടെ പേര് പല മണ്ഡലങ്ങളിൽ വരുന്ന പിഴവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സമ്മതിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം ആരോപിക്കുന്നത് പോലെ അട്ടിമറിയെന്നൊന്നും കമ്മിഷൻ പറഞ്ഞിട്ടില്ല. വിരലിലെ മഷി മായ്ക്കുന്ന യന്ത്രവും തന്ത്രവും സിപിഎമ്മുകാർ ഇപ്പോഴേ ഒരുക്കിയിട്ടുണ്ടെന്ന കോൺസ്പിരസി തിയറിയും പ്രതിപക്ഷ നേതാവിന്റേതായിട്ടുണ്ട്. വക്രദൃഷ്ടി. എപ്പിസോഡ്: 1205