Programs Vakradrishti

സുരേഷ് ഗോപിയുടെ ലവും ജോസ് കെ.മാണിയുടെ ജിഹാദും

ഇടതുമുന്നണിയില്‍ അത്ര ഇടതല്ലാത്ത കക്ഷി വരുമ്പോള്‍ ചില കല്ലുകടികള്‍ ഉണ്ടാകാറുണ്ട്. ഇടതു ജനാധിപത്യ മുന്നണിയിലെ ജനാധിപത്യ കക്ഷികള്‍ക്ക് അത് മൂലം ചില സമ്മര്‍ദ്ദവും അനുഭവപ്പെടാറുമുണ്ട്. ബി.ജെ.പി തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തുന്ന ലവ് ജിഹാദില്‍ പോയി ജോസ് കെ മാണിക്ക് തട്ടി വീഴേണ്ടി വരുന്നത് അത് കൊണ്ടാണ്. കെ.സി.ബിസിക്കും ചില ലവ് ജിഹാദ് പരാതിയുള്ളതിനാൽ പരാതിയുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടതാണെന്ന് ജോസ് കെ മാണി പറഞ്ഞു പോയി. സി.പി.എമ്മിനും സി.പി.ഐ ക്കും എന്തിന് യു.ഡി.എഫിന് പോലും അത്തരമൊരു അഭിപ്രായം തിരഞ്ഞെടുപ്പ് കാലത്ത് ഉന്നയിക്കാൻ താതപര്യമില്ലാത്ത സമയത്തെ ജോസ് കെ മാണിയുടെ വാക്കുകൾ ഇടതു മുന്നണിയെ വെട്ടിലാക്കി. ബി.ജെ.പി എത് എടുത്ത് ഉപയോഗിക്കുകയും ചെയ്തു. വക്രദൃഷ്ടി. എപ്പിസോഡ്: 1206

Mathrubhumi News is now available on WhatsApp. Click here to subscribe.