മുല്ലപ്പള്ളിയുടെ ബോംബുകളും പാലായിലെ നടയടിയും
തിരഞ്ഞെടുപ്പിന് മുമ്പ് ഇനി പല നുണ ബോംബുകളും പൊട്ടിയെന്നിരിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് കേട്ട് പലരും പലതും കരുതി. എന്തായിരിക്കാം എൽ.ഡി.എഫിനെതിരായി, മുഖ്യമന്ത്രിക്കെതിരായി പൊട്ടാൻ സാധ്യതയുള്ള ബോംബുകൾ. മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ലെങ്കിലും മുല്ലപ്പള്ളി വെളിപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ഏജൻസികളുടെ വക ചില ബോംബുകൽ വീണ് പൊട്ടിയെന്നിരിക്കും. നാടകമാമെങ്കിലും അതെങ്കിലും ചെയ്തില്ലെങ്കിൽ കേന്ദ്ര ബി.ജെ.പിയ്ക്കും അമിത്ഷായ്ക്കും മുഖം രക്ഷിക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ്. കേന്ദ്ര ഏജൻസികൾ മുട്ടു മടക്കിയെന്ന് പരാതിപ്പെടുന്ന മുല്ലപ്പള്ളി അപ്പോൾ കേന്ദ്ര ഏജൻസികളുംടെ ചില സാഹസികകൃത്യങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതീക്ഷിക്കുന്നുണ്ട്. വക്രദൃഷ്ടി. എപ്പിസോഡ്: 1208