Programs Vakradrishti

സമദൂരത്തിലെ ശബരിമല ദൂരം

വോട്ടുപ്പിന്റെ അന്ന് ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്ന് പ്രസ്താവനയിലൂടെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാഷ്ട്രീയസന്ദേശം നൽകാനാണ് ശ്രമിച്ചത്. നമ്മുടെ ലൈൻ സമദൂരമാണ്. അതിനിടയിലെ ശരിദൂരമാണ് വോട്ടു ചെയ്ത ശേഷം സുകുമാരൻ നായരുടെ വായിൽ നിന്ന് ചാടിയത്. എൻഎസ്എസിന് എന്ത് രാഷ്ട്രീയ നിലപാടും എടുക്കാം. അതിനവർക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ, സമദൂരം പറയുകയും അതിനിടയിൽ ശരിപ്പണി ചെയ്യുകയും ചെയ്ത സുകുമാരൻ നായരെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം നേതാക്കൾ ശ്രമിച്ചത്. വക്രദൃഷ്ടി. എപ്പിസോഡ്: 1213

Mathrubhumi News is now available on WhatsApp. Click here to subscribe.