Programs Vakradrishti

ശ്രീധരേട്ടൻ കൃതാർത്ഥനാണ്

വോട്ടുടുപ്പ് ദിവസം മുന്നണികളുടെയും നേതാക്കളുടെയും കൂട്ട ശരണം വിളിയിൽ മനസ്സ് നിറഞ്ഞത് മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടേതാണ്. സുപ്രീം കോടതി വിധി വന്നപ്പോൾ ആദ്യം അതിനെ മനസ്സാ സ്വാഗതം ചെയ്ത ശ്രീധരൻ പിള്ളയാണ് പിന്നീട് അതിൽ ഒരു സുവർണാവസരം ഒളിഞ്ഞിരുപ്പള്ളത് കണ്ടു പിടിച്ചത്. ഇപ്പോഴിതാ ആചാര ലംഘനത്തിന് ശിക്ഷ വരെ ഉറപ്പു നൽകുന്ന നിയമത്തിന്റെ കരട് വരെ ഒരു മുന്നണി അവതരിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി ഇവിടെ വന്നു ശരണം വിളിക്കുന്നു. അയ്യപ്പൻ സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രിയ്ക്ക് പറയേണ്ടി വരുന്നു. ശ്രീധരേട്ടൻ ഗാന്ധിയൻ മുറയിലെ ഒരു സുവർണാവസരം പറഞ്ഞ് പാർട്ടിക്ക് ഗുണമുണ്ടാക്കി കൊടുത്തിട്ടും രണ്ട് വോട്ട് കൂടുതൽ വാങ്ങിക്കൊടുക്കാൻ ഇടയാക്കിയിട്ടും രായ്ക്ക് രാമാനം മിസോറാമിലേക്ക് നാടു കടത്തി. വീണ്ടും വോട്ടു ചെയ്യാൻ നാട്ടിലെത്തിപ്പോഴാണ് താൻ കൊളുത്തി വിട്ട‍ ശബരിമല പന്തം എരിഞ്ഞു കത്തുന്നത് കണ്ട് ശ്രീധരേട്ടൻ സന്തോഷം കൊണ്ട് വേദനിക്കുന്നത്. വക്രദൃഷ്ടി. എപ്പിസോഡ്: 1214

Mathrubhumi News is now available on WhatsApp. Click here to subscribe.