Programs Vakradrishti

ജലീലിന്റെ കീഴടങ്ങൽ

ബന്ധുനിയമന വിവാദത്തിൽ ലോകായാുക്ത പരാമർശത്തെ തുടർന്ന് മന്ത്രി കെ.ടി.ജലീൽ രാജി വെച്ചു. സർക്കാരിൻരെയും നിയമസഭയുടെ കാലാവധി തീരാൻ ആഴ്ചകൽ മാത്രം അവശേഷിക്കെയാണ് ജലീലിന്റെ രാജി. മന്ത്രിയുടെ കീഴിലുള്ള ഒരു സ്ഥാപനത്തിൽ ബന്ധുവിനെ നിയമിക്കാൻ അധിക യോഗ്യത ചേർക്കാനുള്ള മന്ത്രിയുടെ നിരേ‍ദേശമാണ് മന്ത്രിയ്ക്ക് തലവേദനയായത്. ഈ പ്രശ്നത്തിൽ ജലിലിനെ രാജി വയ്പ്പിക്കാൻ ലീഗുകാർ പഠിച്ച് പണി പതിനെട്ടും നോക്കിയിട്ട് നിയമനം നടക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ നിന്നടക്കം ജലീലിന് ഇളവ് ലഭിച്ചത്. ലോകായുക്ത തലനീരിഴ കീറി പരിശോധിച്ച് വിധി പറഞ്ഞത് തിരഞ്ഞെടുപ്പ് കഴിഞ്ഞാണെന്ന് മാത്രം. എന്തായാലും ലോകായുക്ത നടപടിയിൽ സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോയെങ്കിലും വിധി വരും മുമ്പ് തന്നെ രാജി വെച്ചൊഴിഞ്ഞു ജലീൽ. വിധി വന്ന ദിവസം തന്നെ ധാർമ്മികത ഉയർത്തിപ്പിടിച്ച് അത് ചെയ്തിട്ട് കോടതിയെ സമീപിക്കാമായിരുന്നു. എന്തായാലും വൈകിയെങ്കിലും നിവൃത്തിയില്ലാതെ വിവേകമുദിച്ചല്ലോ. അത്രയും നന്നായി. വക്രദൃഷ്ടി, എപ്പിസോഡ്: 1217

Mathrubhumi News is now available on WhatsApp. Click here to subscribe.