നാടിനെ വൈറസിന് ഒറ്റുകൊടുത്തവർ
മാസ്ക്കിടാതെ ഞങ്ങൾ സമരം ചെയ്യുമെന്നും കോവിഡിന്റെ പേര് പറഞ്ഞു പേടിപ്പിക്കരുതെന്ന് ഭീഷണി മുഴക്കിയും ജനത്തെ തെരുവിലിറക്കുകയും ചെയ്ത എല്ലാ രാഷ്ട്രീയ നേതാക്കളും ഇപ്പോൾ മാളത്തിലാണ്. ആരെയും കാണാനില്ല. ആർക്കും സമരം ചെയ്യണ്ട. വൈറസ് വ്യാപനത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെ ഉത്തരവാദിത്വവും ഈ നേതാക്കന്മാർക്ക് ഉണ്ട്. അപ്പോൾ കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ നാടിനെ കോവിഡ് വൈറസിന് വിട്ടുകൊടുത്ത എല്ലാ രാഷ്ട്രീയ വൈറസുകൾക്കെല്ലാം നല്ല നമസ്ക്കാരം. വക്രദൃഷ്ടി, എപ്പിസോഡ്: 1233






