Programs Vakradrishti

അന്ധവിശ്വാസമില്ലാത്ത സർക്കാർ

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ സിപിഎം ഇടപ്പെട്ടിരിക്കുന്നു. പ്രൈവറ്റ് സെക്രട്ടറിമാർ പാർട്ടിക്കാർ മതിയെന്നാണ് തീരുമാനം. കാരണം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചില അവതാരങ്ങൾ ഇറങ്ങിയതും നിരങ്ങിയതും സർക്കാരിന് തന്നെ ക്ഷീണമായിരുന്നു. ഇത്തരം തീരുമാങ്ങൾ ഒക്കെ ഉണ്ടായെങ്കിലും പതിമൂന്നാം നമ്പർ കാർ ആരെടുക്കും എന്ന സംശയം സിപിഎമ്മിൽ വന്നപ്പോൾ തന്നെ സിപിഐ മന്ത്രി പി പ്രസാദ് പതിമൂന്ന് ഏറ്റെടുത്തു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും വിശ്വാസമില്ലാത്ത സർക്കാർ എന്ന് ഇടയ്ക്കിടെ പറയാൻ ഇതാവശ്യമാണെന്ന് അറിയിച്ചു ഇന്നത്തെ വക്രദൃഷ്ടി. എപ്പിസോഡ്: 1244

Watch Mathrubhumi News on YouTube and subscribe regular updates.