Programs Vakradrishti

ഒടുവിൽ ആ രഹസ്യം കോൺ​ഗ്രസുകാർ കണ്ടെത്തി

ഒടുവിൽ ആ സത്യം കോൺഗ്രസുകാർ കണ്ടെത്തിയിരിക്കുന്നു. കോൺഗ്രസിനെ തോൽപ്പിച്ചത് ചെന്നിത്തലയും മുല്ലപ്പള്ളിയുമെന്ന് അശോക് ചവാൻ സമിതിക്ക് മുന്നിൽ കൂട്ടത്തോടെ നേതാക്കൾ പറഞ്ഞത്രേ. ചെന്നിത്തലയ്ക്ക് ജനവിശ്വാസം നേടാനായില്ല. തദ്ദേശത്തിൽ ഏശാഞ്ഞ ശബരിമല വീണ്ടും ഉയർത്തിയത് വിനയായെന്നും നേതാക്കൾ പറഞ്ഞത്രേ. എന്തായാലും ലക്ഷ്യം മുല്ലപ്പള്ളി ആണ്. ഉമ്മൻചാണ്ടിയും കെ മുരളീധരനും ഒക്കെ സേഫ് ആണ്. മുല്ലപ്പള്ളിയുടെ തല ഉരുട്ടും മുമ്പ് കോൺഗ്രസുകാർ ഒരുകാരംയ മനസിലാക്കണം. വിഎം സുധീരൻ മടുത്തിറങ്ങി പോയി, അപ്പോ കേറി‌ കസേരയിലിരുന്ന ഹസനെ മാറ്റി മുല്ലപ്പള്ളിയെ ഹൈക്കമാൻഡ് നിയമിച്ചപ്പോൾ, ആ മനുഷ്യന് എന്തെങ്കിലും പിന്തുണ ഇവിടുത്തെ ഗ്രൂപ്പ് പുലികൾ കൊടുത്തോ. ആ പരിശോധന ആണ് ആദ്യം. വക്രദൃഷ്ടി, എപ്പിസോഡ്: 1249.

Watch Mathrubhumi News on YouTube and subscribe regular updates.