Programs Vakradrishti

മുട്ടിൽ പിടിച്ച് കയറാനൊരു മുട്ടിൽ സന്ദർശനം

 കുഴൽപ്പണ വിവാദത്തിലകപ്പെട്ട് മുട്ടിലിഴഞ്ഞ ബി.ജെ.പി മുട്ടിൽപ്പിടിച്ചു കയറാൻ ശ്രമിക്കുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരനും കുമ്മനം രാജേശഖരനും മരം മുറി നടന്ന മുട്ടിലെത്തി മുറിച്ച് മാറ്റിയ മരങ്ങളുടെ മൂടെല്ലാം പരിശോധിച്ചുറപ്പിച്ചു. ശേഷം , പകൽക്കൊള്ള, മാഫിയ , അനധികൃതം എന്നൊക്കെയുള്ള കഠിന പദങ്ങളും ഉപയോഗിച്ചു. മുട്ടിൽ മരം മുറി ഗൗരവമുള്ളത് തന്നെയാണ്. വനം വകുപ്പിലെ ഒത്താശക്കാരും അഴിമതിക്കാരും ഇക്കാര്യത്തിൽ ശിക്ഷിക്കപ്പെടണം. അതിന് മുകളിൽ വല്ലവരുമുണ്ടെങ്കിലും അതും പുറത്തു വരണം. സംശയമില്ല തന്നെ. വക്രദൃഷ്ടി, എപ്പിസോഡ്: 1260.

Watch Mathrubhumi News on YouTube and subscribe regular updates.