Programs Vakradrishti

കനിയുമോ സര്‍ക്കാരേ...

ബി.ജെ.പിയുടെ മുന്‍ പ്രസിഡന്റുമാര്‍ പലരും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്ന കാലമാണിത്. ഒരു മുന്‍ പ്രസിഡന്റായ പി.എസ്.ശ്രീധരന്‍ പിള്ള വീണ്ടും പ്രസിഡന്റായി. മുന്‍ പ്രസിഡന്റുമാരായ പി.കെ.കൃഷണദാസും വി.മുരളീധരനും ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. മറ്റൊരു മുന്‍ പ്രസിഡന്റായ സി.കെ.പത്മനാഭന്‍ കണ്ണൂരില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഇങ്ങനെ വിശ്രമ ജീവിതം നയിച്ചിട്ട് എന്ത് കാര്യം? അങ്ങനെയാണ് എ.എന്‍.രാധാകൃഷണന് ശേഷം സെക്രട്ടറിയേറ്റ് നടയിലെ നിരാഹാര സമരത്തിന്റെ ബാറ്റണ്‍ പത്മനാഭന്‍ ഏറ്റു വാങ്ങിയത്. യു.ഡി.എഫുകാരുടെ സഭാ സത്യാഗ്രഹം തീരാറായി. ഇവിടെ ഇങ്ങനെ എത്ര ദിവസം കിടക്കും? സമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും ചര്‍ച്ചയ്ക്ക് വിളിക്കാനെങ്കിലും മുഖ്യമന്ത്രി തയ്യാറാവണമെന്നാണ് സി.കെ.പത്മനാഭന്റെ അഭ്യര്‍ത്ഥന. വക്രദൃഷ്ടി, എപ്പിസോഡ്: 687