Programs Vakradrishti

നാക്കു പിഴവുകളില്‍ ചരിത്രം

രാഹുല്‍ ഗാന്ധിയെ മിസ്റ്റര്‍ ഗാന്ധിയെന്നും സോണിയാ ഗാന്ധിയെ മിസിസ് ഗാന്ധിയെന്നും വിളിക്കുമെങ്കിലും നെഹ്‌റു കുടുംബത്തിന്റെ പിന്‍മുറക്കാരാണ് ഇവരെന്നും മഹാത്മജിയുടെ താവഴിക്കാരല്ലെന്നും ഇന്ത്യ ചരിത്രം അറിയുന്ന കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം. പി.കെ.ഫിറോസ് ചരിത്രാധ്യാപകനായ കെ.ടീ ജലീലിനെ പുറത്താക്കാന്‍ ഗവേഷണം നടത്തുന്നതിനിടയില്‍ ചരിത്രവസ്തുതകളൊക്കെ മറന്നു പോയിരിക്കുന്നു. അതോ നാക്കു പിഴയാണോ എന്നറിയില്ല. മഹാത്മാ ഗാന്ധിയെ രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛനാക്കി കളഞ്ഞു ഫിറോസ്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നും പറഞ്ഞ് മറ്റൊരു സെല്‍ഫ് ഗോളും. സംഗതി അബദ്ധമായതോടെ സമൂഹമാധ്യമത്തില്‍ പിഴവ് സമ്മതിച്ച് ഒടുവില്‍ ഫിറോസ് രംഗത്ത് വരികയും ചെയ്തു. പി.കെ.ഫിറോസിനെ ട്രോളി രാഷ്ട്രീയ എതിരാളികള്‍ ആഹ്ലാദിച്ചു കൊണ്ട്രിക്കുമ്പോഴാണ് ഇ.പി.ജയരാജന്റെ വക വീണ്ടും മൊരു നാക്കു പിഴ. ഫുട് ബോള്‍ കളിക്കാരന്‍ ഐ.എം. വിജയനെ എം.എന്‍.വിജയനാക്കി. രണ്ടാമത്തെ വരവിലും ഇ.പി.ജയരാജന്‍ ഫോമില്‍ തന്നെയാണെന്ന് തെളിയിച്ചത് കൊണ്ട് പി.കെ.ഫിറോസ് ഒറ്റപ്പെടാതെ രക്ഷപ്പെട്ടു. വക്രദൃഷ്ടി, എപ്പിസോഡ്: 688.