Programs Vakradrishti

വനിതാ മതില്‍ ചാടി മഞ്ജു

സര്‍ക്കാരിന്റെ എല്ലാ പരിപാടികളിലും സഹകരിക്കുന്ന പല പരിപാടികളുടെയും ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നടി മഞ്ജു വാര്യര്‍ വനിതാ മതിലിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചു. വനിതാ മതിലിന്റെ പേരിലുള്ള രാഷ്ട്രീയത്തര്‍ക്കം കണ്ട് പിന്തുണ പിന്‍വലിച്ചു. നടിയുടെ തീരുമാനം മതില്‍ പൊളിക്കാന്‍ നടക്കുന്നവര്‍ക്ക് വലിയ ആവേശമായെങ്കിലും മതിലിന് ഒടി വെച്ച മഞ്ജുവിന്റെ നിലപാടിനെ സമൂഹ മാധ്യമത്തില്‍ വിമര്‍ശിക്കുകയാണ് മതില്‍ കെട്ടാനൊരുങ്ങുന്നവര്‍. മന്ത്രിമാര്‍ വരെ മഞ്ജുവിന്റെ നിലപാട് മാറ്റത്തെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 690