കാണാൻ പെരുത്ത് ആശയ്ണ്ട് സതീശനും തരൂരിനും !! വക്രദൃഷ്ടി
കണ്ടോ...ഇല്ല. മിണ്ടിയോ ...ഇല്ല.. കണ്ടാൽ മിണ്ടൂലേ... മിണ്ടും. പിന്നെ മിണ്ടാണ്ടിരിക്കുവോ..ന്നാ പിന്നെ കണ്ടൂടേ... അതെങ്ങനെ കാണാൻ പറ്റുംന്ന്. ഞാൻ ഇതുവഴി വരുമ്പോ അദ്ദേഹം അതുവഴി പോകും. ഞാൻ അതുവഴി പോകുമ്പോ അദ്ദേഹം ഇതുവഴി വരും.. കാണാൻ പെരുത്ത് ആശയ്ണ്ട് സതീശനും തരൂരിനും.