Programs Vakradrishti

മണിയാശാനും നെടുങ്കണ്ടവും തമ്മിലെന്ത്

നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പ്രതിപക്ഷം നിയമസഭയില്‍ മന്ത്രി എം.എം.മണിയെ പ്രതി ചേര്‍ക്കാന്‍ ഒരു ശ്രമം നടത്തിയത് മോശമായി പോയി. ഇടുക്കി ജില്ലയില്‍ നിന്നുള്ള മന്ത്രിയാണെങ്കിലും ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതിയുടെ ഗമാനാഗമനം മാത്രമാണ് മണിയാശാന്‍ നിയന്ത്രിക്കുന്നത്. ജില്ലാ പോലീസ് മേധാവി മണിയാശാന്റെ കിങ്കരനാണെന്നും ഇടുക്കിയിലെ പോലീസിനെ ഭരിക്കുന്നത് എം.എം.മണിയാണെന്നും സഭയില്‍ വി.ഡി.സതീശന്‍ പറഞ്ഞത് മണിയാശാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമാതിരി മറ്റേപ്പണിയായിപ്പോയി. വക്രദൃഷ്ടി, എപ്പിസോഡ്: 802.

രാഷ്ട്രീയ ഹാസ്യപരിപാടി വക്രദൃഷ്ടി തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9.30 മുതൽ.