Programs Vakradrishti

ഓം കോവിഡായ നമ... ഗോ കൊറോണായാ നമ

ഗന്ധര്‍വാദി ബാധകളെയും പ്രേതപിശാക്കളെയും രോഗ പീഡകളയെും പ്രീതിപ്പെടുത്തുകയോ പിണക്കി അകറ്റുകയോ ചെയ്യുന്ന മന്ത്രവാദികളെ മാസ്‌ക് കെട്ടി പോലും കൊറോണക്കാലത്ത് പുറത്ത് കാണാനില്ല. കോവിഡ് ശമനത്തിന് മരുന്നേയില്ല. മന്ത്രവാദമോ ആഭിചാരമോ നോക്കാമെന്ന് ആര്‍ക്കെങ്കിലും തോന്നിയോ? ഒരു കൊറോണ അര്‍ച്ചനയോ കോവിഡ് ഹോമമോ, ഓതി വെള്ളമൊഴിക്കലോ ഊതിപ്പറപ്പിക്കലോ, ചെയ്യുന്നവരെയും കാണാനില്ല. ആ ഗ്യാപ്പിലേക്കാണ് അനിലന്‍ മുഹൂര്‍ത്തം സ്വാമിയുടെ വരവ്. വസൂരിക്കാലത്ത് രോഗ ബാധ ദേവിയുടെ അപ്രീതിയായി കരുതിയിരുന്നു. വസൂരി മാല അമ്പലം ഇപ്പോഴുമുണ്ട്. ചിക്കന്‍ പോക്‌സ് വന്നാല്‍ കുളിച്ച് ശേഷം പോയി തൊഴുന്ന ചില ക്ഷേത്രങ്ങളുണ്ട്. ഇവിടെയിതാ കൊറോണ വൈറസിനെ ദേവീ ഭാവത്തില്‍ കണ്ട് പൂജിക്കാനാണ് അനിലന്‍ സ്വാമിയുടെ ഉദ്ദേശം. ഗോ കൊറോണ ഗോ എന്നര്‍ത്ഥം വരുന്ന ചില മന്ത്രങ്ങളുമുണ്ട്. വക്രദൃഷ്ടി, എപ്പിസോഡ്: 1003.